Sunday, October 28, 2012

ജീവിതപ്പുസ്തകം

ജീവിതപുസ്തകത്താളിൽപ്പകർത്തു-
വാനിനിയുമേറെയുണ്ടെന്നാലും
തിരികെ മറിക്കട്ടെ താളുകളത്രയു൦.

മരണത്തോടുള്ള അടങ്ങാത്ത അഭിനിവേശമാണീ-
ജ്ജീവിത൦ ജീവിച്ചു തീര്‍ക്കുവാനെനിക്കിന്ധനം.
നീണ്ട ബെല്ലിനായി കാക്കു൦ ബാല്യത്തിന്‍ വ്യഗ്രതയീ
ജീവിതക്ലാസ്സ്‌മുറി വിട്ടൊഴിയുവാന്‍..

ആവില്ലെനിക്കേതുമെഴുതി ചേര്‍ക്കുവാന്‍.
ആവില്ലെനിക്കേതും വെട്ടിത്തിരുത്തുവാൻ
കുത്തിയൊടിക്കട്ടെ ഞാനീ പേനത്തലപ്പ്,
ഏറെ നിറഞ്ഞതാണെന്‍ മഷിപ്പേനെയെങ്കിലും.





1 comment:

  1. കുത്തിയൊടിക്കട്ടെ ഞാനീ പേനത്തലപ്പ്
    നിറഞ്ഞതാണെന്‍ മഷിപ്പേനെയെങ്കിലും.
    superrrrrrrrrrr

    ReplyDelete