എന്‍റെ മനസ്സ് ശാന്തമാണ്.
ആര്‍ത്തലക്കുന്ന തിരകളെയൊളിപ്പിക്കു-
മ ലയാഴി സമം ശാന്ത൦.
സ്വപ്നരഹിതമീ ജീവിതം
താരകളകന്ന തെളിവാനം പോലെ.
ജീവിച്ചു തീര്‍ക്കുവാന്‍ മാത്രമായി ജീവിതം
മുന്നിലനന്തമായി നീളവേ,
അവസാന താളും അതിദ്രുതം മറിച്ചു
ജീവിതപ്പുസ്തകം അടച്ചു വെക്കട്ടെ ഞാന്‍.
മരണത്തിന്‍ ജാലകം പതിയെ തുറന്നു
പറക്കട്ടെയൊരു പുതുബാല്യ൦ തേടി.
ആര്‍ത്തലക്കുന്ന തിരകളെയൊളിപ്പിക്കു-
മ ലയാഴി സമം ശാന്ത൦.
സ്വപ്നരഹിതമീ ജീവിതം
താരകളകന്ന തെളിവാനം പോലെ.
ജീവിച്ചു തീര്‍ക്കുവാന്‍ മാത്രമായി ജീവിതം
മുന്നിലനന്തമായി നീളവേ,
അവസാന താളും അതിദ്രുതം മറിച്ചു
ജീവിതപ്പുസ്തകം അടച്ചു വെക്കട്ടെ ഞാന്‍.
മരണത്തിന്‍ ജാലകം പതിയെ തുറന്നു
പറക്കട്ടെയൊരു പുതുബാല്യ൦ തേടി.
No comments:
Post a Comment